Vishwa Literature and Vishwa Cinema* - Film Festival Series for students
30, July, 2025
Updated on 30, July, 2025 29
![]() |
തിരുവനന്തപുരം : ഫിൽക്ക ഫിലിം സൊസൈറ്റി 25 - )0 വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ' വിശ്വ സാഹിത്യവും വിശ്വ സിനിമയും ' എന്ന ചലച്ചിത്രമേള പരമ്പരയുടെ രണ്ടാം ഭാഗം ജൂലൈ 31 ന് ഗവ: കോളേജ് ഫോർ വിമൻ, ഒറൈസ് ഹാളിൽ പ്രദർശിപ്പിക്കുന്നു. ഈ പ്രത്യേക പരമ്പരയിൽ 25 സിനിമകളാണുള്ളത്. ഒന്നാം ഭാഗം ജൂൺ മാസം പബ്ളിക് ലൈബ്രറി ഹാളിൽ ഡോ. ജോർജ്ജ് ഓണക്കൂർ , ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. നോബൽ പ്രൈസ് ജേതാവ് ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ നോവൽ ' ലൗ ഇൻ ദി ടൈം ഓഫ് കോളറ ' ആസ്പദമാക്കിയുള്ള സിനിമയും ഷേക്സ്പിയർ നാടകം ' ഹാംലെറ്റ് ' ആസ്പദമാക്കിയുള്ള സിനിമയും പ്രദർശിപ്പിച്ചു. ജൂലൈ മാസത്തിൽ രാവിലെ 10:00 ന് ഷേക്സ്പിയർ നാടകമായ മാക്ബത്ത് ആസ്പദമാക്കിയുള്ള , അകിര കുറോസാവ സംവിധാനം ചെയ്ത സിനിമ ' ത്രോൺ ഓഫ് ബ്ലഡ് ' പ്രദർശിപ്പിക്കും. 1:00 പി.എം. ന് ദസ്തെയ്വ്സ്കിയുടെ ' കരമസോവ് സഹോദരൻമാർ ' , 3:35 പി. എം. ന് മിഗുവേൽ സെർവാൻ്റസിൻ്റെ നോവൽ ' ഡോൺ ക്വിക്സോട്ട് ' അടിസ്ഥാനമാക്കിയുള്ള സിനിമയും സ്ക്രീൻ ചെയ്യും. അവതരണ ചടങ്ങിൽ ഫിൽക്ക ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഡോ. ബി. രാധാകൃഷ്ണൻ , കോളേജ് പ്രിൻസിപ്പാൾ ഡോ. ഉമാജ്യോതി. വി., പാരഡൈസ് ഫിലിം ക്ലബ് പ്രസിഡൻ്റ് ഡോ. ആശ ജീവൻ സത്യൻ എന്നിവർ പങ്കെടുക്കും. നോവലിസ്റ്റും ചലച്ചിത്ര ഗ്രന്ഥകാരനുമായ സാബു ശങ്കർ സിനിമകളെ കുറിച്ച് സംസാരിക്കും. കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫിദ. എ. ഫാത്തിമ നന്ദി അറിയിക്കും. ചലച്ചിത്ര മേളയിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.filca.in ഫോൺ 80890 36090/ 9847063190 / 9633670050.